ജനമോചന യാത്ര; നേതൃസംഗമം എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ ജനമോചനയാത്ര നടത്തും. യാത്രയ്ക്ക് മുന്നോടിയായുള്ള നേതൃസംഗമം കാസര്‍കേട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. തമ്പാനൂര്‍ രവി, കെ പി കുഞ്ഞിക്കണ്ണന്‍, സുമ ബാലകൃഷ്്ണന്‍, കെ നീലകണ്ഠന്‍, പി ഗംഗാധരല്‍ നായര്‍, എന്നിവര്‍ സംബന്ധിച്ചു. വിനോദ് കുമാര്‍ സ്വാഗതവും എ ഗോവിന്ദന്‍ നന്ദിയും പറഞ്ഞു ഏപ്രില്‍ ഏഴിനു ചെര്‍ക്കളയില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ.ആന്റണി റാലി ഉദ്ഘാടനം ചെയ്യും

KCN

more recommended stories