കരുനാഗപ്പള്ളിയില്‍ ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കോട്ടയം : കരുനാഗപ്പള്ളിയില്‍ ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എഴുപത് വയസ് പ്രായം തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. ബൈക്ക് യാത്രികരായ അഭിജിത്ത്, എബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പുലര്‍ച്ചെ കരുനാഗപ്പള്ളി താലൂക്ക് കച്ചേരി ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

KCN

more recommended stories