ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ചൗക്കി: നാടിന്റെ വിപത്തായി മാറിയ മയക്ക് മരുന്ന് ഉപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണം സ്വന്തം വീട്ടില്‍ നിന്നുത്തന്നെ തുടങ്ങാന്‍ രക്ഷിതാക്കള്‍ തയാറാകണമെന്ന് കാസര്‍കോട് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ പറഞ്ഞു. ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ (സി.വൈ.സി.സി) യുടെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ചൗക്കിയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമാണെന്നും യുവതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.വൈ.സി.സി രക്ഷാധികാരി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.എം.എ.ജലീല്‍, നാം ഹനീഫ്, ഇരിട്ടി മുഹമ്മദ്, കെ.കുഞ്ഞിരാമന്‍ എസ്.എച്ച്.ഹമീദ്, ഹനീഫ് കടപ്പുറം,കാദര്‍ കരിപ്പോടി, ബദുറുദ്ധീന്‍ കര്‍ദക്കാട്, പി.എം.അഹ്മദ്, മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍, എന്നിവര്‍ സംസാരിച്ചു. സി.വൈ.സി.സി ക്ലബ്ബ് സെക്രട്ടറി സാദിക്ക് കടപ്പുറം സ്വാഗതവും ആരിഫ് കെ.കെ.പുറം നന്ദിയും പറഞ്ഞു.

ഹബീബ് ബഹറൈ, ലത്തീഫ്, ആദം കുണ്ടത്തില്‍, ജലീല്‍, ഖാലിദ്, ഇര്‍ഷാദ്, സമീര്‍, അഹ്മദ്, മുഹമ്മദലി, ഹമീദ്, മന്‍സൂര്‍, സഫുവാന്‍ കുന്നില്‍, ഷനാദ്, സാബിക്ക്,റിഫാത്ത്,ഫഹദ്, നവാസ്, ദര്‍വീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories