സര്‍വ്വാന്‍സ് ചൗക്കിയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട് : എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപരിപഠന കോഴ്സുകളുടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും ആശങ്കകളും ദൂരികരിക്കുന്നതിന് വേണ്ടി ചൗക്കി സര്‍വ്വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ് നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് കൊണ്ട് കരിയര്‍ ഗൈഡന്‍സ് ക്ലാസും സെമിനാറും സംഘടിപ്പിച്ചു.

പ്രശസ്ത വിദ്യാഭ്യാസ കൗണ്‍സിലറും കരിയര്‍ വിദഗദ്ധനും ജെ സി ഐ കാസര്‍കോട് വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ക്ലാസ് എടുത്തു, നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെംബര്‍ എസ് എച്ച് ഹമിദ് ഉദ്ഘാനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിരുചിയും താല്‍പര്യവും അനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കണമെന്നും കൃത്യമായ ലക്ഷ്യബോധത്തോടുകുടി പഠനം മുന്നോട്ടു കൊണ്ടു പോകണമെന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന പുതുതലമുറ സാമുഹ്യ ബോധവും പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്നും അജിത് കുമാര്‍ ഓര്‍മ്മപ്പെടുത്തി. സന്ദേശം സ്‌കുളില്‍ വെച്ച് നടന്ന പരിപാടിയില്‍ സിറാജ് സ്വാഗതം പറഞ്ഞു. മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നെജിബ് , കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സവാദ് സയ്യിദ് എന്നിവര്‍ സെമിനാറിന്‍ നേതൃത്വം നല്‍കി ഹസിബ് ഷെംനാട് നന്ദിയും പറഞ്ഞു.

KCN

more recommended stories