പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നു: അമ്മയും കാമുകനും അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയും കാമുകനും അറസ്റ്റില്‍. കാന്തല്ലൂര്‍ സ്വദേശിയായ സ്ത്രീയും കാമുകന്‍ തൃശൂര്‍ പൂമംഗലം ഇടക്കുളം വലിയവീട്ടില്‍ ചന്തു എന്ന സന്തോഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

തൃശൂരില്‍ ഹോം നഴ്‌സായി ജോലി ചെയ്യുന്ന 32കാരിയാണ് 12 വയസുള്ള മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നത്. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് സ്ത്രീ.

ജനുവരി 28നായിരുന്നു പീഡന ശ്രമം നടന്നത്. മറയൂരിലെ ഒരു സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന മകളെ അമ്മ തൃശൂരിലേക്ക് കൊണ്ടുപോവുകയും വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. പിന്നീട് സന്തോഷിനെ വിളിച്ചുവരുത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം സ്‌കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ ചോദിച്ചപ്പോഴാണ്, കുട്ടി കാര്യം പറഞ്ഞത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച മറയൂരില്‍ നിന്ന്് സ്ത്രീയെയും കുന്ദംകുളത്ത് നിന്നും സന്തോഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

KCN

more recommended stories