പി.എസ്.സി കോച്ചിംഗ് ക്ലാസ് ആരംഭിച്ചു

പട്‌ല: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ പട്‌ല യൂത്ത് ഫോറം നടത്തുന്ന പി എസ് സി കോച്ചിംഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പട്‌ലയില്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ എം.എ മജീദ് ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി.എച്ച് അബൂബക്കര്‍, എസ്.എം.സി ചെയര്‍മാന്‍ സൈദ്, ജാസിര്‍ എം.എച്ച്, ലത്തീഫ് കെ.സ്, സലീം, ഷാഫി, സബാഹ്, ഈസ,സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയന്‍ മാഷ് ക്ലാസെടുത്തു. ക്ലാസ് എല്ലാ ഞായറായ്ച്ചയും രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

KCN

more recommended stories