രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകളും പെട്ടിക്കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല

കാസര്‍കോട്: ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രി കാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, പെട്ടിക്കടകള്‍ മുതലായവ രാത്രി 11 മണിവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. അതുപോലെ രാത്രി 10 മണിക്ക് ശേഷം കായിക പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല എന്നും വീഴ്ച വരുത്തുകയാണെങ്കില്‍ നടപടി സ്വീകരിക്കുന്നതാണെന്നും കാസര്‍കോട് ഡി.വൈ.എസ്.പി അറിയിച്ചു.

KCN

more recommended stories