കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

പട്‌ല: പട്‌ല യൂത്ത് ഫോറം സിജി കാസര്‍കോട് ചാപ്റ്ററിന്റെ സഹകരണത്തോടെ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. പരിപാടിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമത്ത് സാജിദ, സഫ സുല്‍ത്താന, തസ്ലീമ തുടങ്ങിയവരെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എം.എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. സിജി ട്രെയ്‌നര്‍ മുജീബുള്ള കൈന്താര്‍ ക്ലാസെടുത്തു.ഹെഡ് ഇന്‍ ചാര്‍ജ്ജ് ഉഷ ടീച്ചര്‍, റാണി ടീച്ചര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സക്കീന, ജാസിര്‍ എം എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ്, സബാഹ്, ഷാഫി, സലീം, ജാവിദ്, ഷെബി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories