യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞില്ല

ബന്തിയോട്: അജ്ഞാതനായ യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ചു. ബന്തിയോട് മുട്ടംഗേറ്റിന് സമീപം റെയില്‍വേ ട്രാക്കിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ജീന്‍സാണ് വേഷം. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ആളെ തിരിച്ചറിയാന്‍ വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories