കിംസ് ആശുപത്രിയില്‍ ഇന്ന് മുതല്‍ നഴ്സുമാര്‍ പണിമുടക്കും

തിരുവനന്തപുരം: ഇന്ന് രാത്രി ഷിഫ്റ്റ് മുതല്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസില്‍ നഴ്സുമാര്‍ പണിമുടക്കും. ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിന് നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന് യുഎന്‍എ സംസ്ഥാന ഉപാധ്യക്ഷന്‍ സിബി മുപകേഷ് പറഞ്ഞു. കോടതി ഉത്തവരും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവും അവിടെ നിക്കട്ടെയെന്നും തല്‍ക്കാലം തങ്ങളുടെ ഇഷ്ടാനുസരണം മാത്രമെ ശമ്പളം നല്‍കാന്‍ കഴിയുകയുള്ളുവെന്നുമുള്ള മാനേജ്മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഐസിയുവിലെ കിടക്കകളും ജനറല്‍ വാര്‍ഡിലേതിന് സമാനമായി മൂന്ന് കിടക്കകളെ ഒന്നായി മാത്രമം പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ശമ്പളം നല്‍കാന്‍ കഴിയുകയുള്ളുവെന്ന തീരുമാനമാണ് നഴ്സുമാരെ ചൊടിപ്പിക്കുന്നത്. സാധാരണഗതിയില്‍ സാമാന്യബോധമുള്ള ആരും ഇത്തരം വാദം ഉന്നയിക്കില്ലെന്നും യുഎന്‍എ വ്യക്തമാക്കുന്നു. അതീവ ശ്രദ്ധയും പരിചരണവും വേണ്ട ഐസിയുവിലെ രോഗികള്‍ക്ക് പരിചരണ നല്‍കുന്നത് പോലും ജനറല്‍ വാര്‍ഡിലേതിന് സമാനമായി മാത്രമെ കാണാന്‍ കഴിയുകയുള്ളുവെന്നാണ് മാനേജ്മെന്റ് നിലപാട്.

300 കിടക്കകളുള്ള ആശുപത്രികളില്‍ 22500 രൂപയാണ് ശമ്പളം നല്‍കേണ്ടത്. തിരുവനന്തപുരത്തെ മറ്റ് ആശുപത്രികളില്‍ ഇതേ നിരക്കാണ് നല്‍കുന്നത് എന്നും കിടക്കകളുടെ എണ്ണം കൂടുതലുണ്ടെന്ന് കരുതി തങ്ങള്‍ക്ക് അത് നല്‍കാന്‍ കഴിയില്ലെന്നുമാണ് കിംസ് പറയുന്നത്. കണക്ക് പരിശോധിച്ചാല്‍ 650 കിടക്കകളുള്ള കിംസില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. വിജ്ഞാപന പ്രകാരം 26500 രൂപയാണ് ശമ്പള ഇനത്തില്‍ മാത്രം നല്‍കേണ്ടത്. ഇത് ഒഴിവാക്കാനാണ് ജനറല്‍ വാര്‍ഡിലേതിന് സമാനമായി മൂന്ന് കിടക്കകള്‍ ചേരുമ്പോ മാത്രമെ ഒന്നായി പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് മാനേജ്മെന്റ് വാശിപിടിക്കുന്നത്.

എന്നാല്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സിക്കുന്ന രോഗികള്‍ക്ക് നല്‍കേണ്ടി വരുന്നതിലും പതിന്മടങ്ങ് തുകയാണ് ഫീസ്, സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഐസിയുവില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ നല്‍കേണ്ടി വരിക. എന്നാല്‍ ഇത്രയും ഫീസ് ഈടാക്കിയിട്ടും കൃത്യമായി ശമ്പളം നല്‍കാന്‍ മടി കാണിക്കുകയാണ് മാനേജ്മെന്റ്.

തങ്ങളുടെ പെട്ടന്നുള്ള സമരത്തില്‍ ആശുപത്രിയിലെ കിടത്തി ചികിത്സ തേടുന്നതുള്‍പ്പടെയുള്ള രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും എന്നാല്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന സമരത്തിനോട് സഹകരിക്കണമെന്നും യുഎന്‍എ ആവശ്യപ്പെടുന്നു.2013ല്‍ കോടതി വിധിച്ച ശമ്പളം പോലും എല്ലാ ജീവനക്കാര്‍ക്കും കൃത്യമായി ലഭിക്കാറില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്ന ശമ്പളവും അതിന് പുറമെയുള്ള കിടക്കയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട തുകയും ചേര്‍ത്താല്‍ ഒരു നഴ്സിന് നല്‍കേണ്ട ശമ്ബളം പോലും നല്‍കാന്‍ മാനേജ്മെന്റ് തയ്യാറല്ല.

ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ നിന്നും നഴ്സിങ് ഫീസ് ഇനത്തില്‍ ദിവസേന വാങ്ങുന്നത് ആയിരകണക്കിന് രൂപയാണ്. ഈ ഇനത്തില്‍ ഒരു രോഗിയില്‍ നിന്നും വാങ്ങുന്ന പണം മാത്രം മതി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ എന്നിരിക്കെയാണ് ആശുപത്രി അധികൃതര്‍ ഇത്തരം നയം വെച്ച് പുലര്‍ത്തുന്നത്.
ഇന്ന് രാത്രി ഷിഫ്റ്റ് മുതല്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസില്‍ നഴ്സുമാര്‍ പണിമുടക്കും. ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്‌

KCN

more recommended stories