കൊല്ലത്ത് കരിമ്പനി സ്ഥിതീകരിച്ചു; ഒരാള്‍ ചികിത്സയില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിതീകരിച്ചു. നിലവില്‍ ഒരാള്‍ ചികിത്സയില്‍ തുടരുന്നു.വില്ലുമല ആദിവാസി കോളനിയിലാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കുന്നുപുറത്ത് വീട്ടില്‍ വിലാസിനിയുടെ മകന്‍ ഷിബു (39)ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. കഴിഞ്ഞ ഇരുപത് ദിവസം മുമ്പാണ് പനിബാധിച്ച് അവശയായ ഷിബു ആശുപത്രിയില്‍ ചികിത്സ തേടിയത്. കടുത്ത വയറു വേദേനയും അവശതയുമായിരുന്നു രോഗലക്ഷണമായി കണ്ടത്. എന്നാല്‍ ആശുപത്രിയില്‍ പരിശോധനയില്‍ ക്യാന്‍സര്‍ അണോ എന്ന സംശയത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ റീജീണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഷിബുവില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഇവിടെ നടന്ന വിധഗ്ദ പരിശോധനയ്ക്കൊടുവിലാണ് രോഗം സ്ഥിരീകരിക്കുകയും കൊല്ലം ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് വിവരം കൈമാറുകയുമായിരുന്നു.

കാട്ട് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധിയായ കാലാഅസാര്‍ എന്നറിയപ്പെടുന്നതാണ് കരിമ്പനി. ഇന്നലെ മെഡിക്കല്‍ ആഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വനത്തില്‍ കണ്ടുവരുന്ന മണലീച്ച എന്നപേരില്‍ അറിയപ്പെടുന്ന ഒരുതരം ഈച്ചകളാണ് കരിമ്പനി പടര്‍ത്തുന്നതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.മാത്രമല്ല,പ്രദേശത്ത് നിന്ന് ഇവകളിലൊന്നിനെ പിടികൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ്, കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം വാര്‍ഡ് ശുചിത്വസമിതി എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ത്ത് മുന്‍ കരുതല്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനം നടത്തി ഈച്ചയുടെ കടി ഏല്‍ക്കാതെ സൂക്ഷിക്കുന്നതിനായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

KCN

more recommended stories