പുതിയ റേഷന്‍ കാര്‍ഡ് വിതരണം വൈകും

കാസര്‍കോട് : പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനു കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഈ മാസം 30 വരെയുള്ള തീയതികളില്‍ ടോക്കണ്‍ കൈപ്പറ്റിയവര്‍ക്കുള്ള കാര്‍ഡ് വിതരണം മാറ്റി വച്ചു. സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍ കാര്‍ഡ്് വിതരണം ആരംഭിക്കാന്‍ സാധിക്കാത്തതിനാലാണിത്. ഇനിയൊരു അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പട്ടാല്‍ മതിയെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

KCN

more recommended stories