ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ യുവതി പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി

കാട്ടാക്കട: മുകുന്ദറ പാലത്തിന് സമീപം ഇന്നലെ വൈകുന്നേരം ഉദ്ദേശം ആറരയോടെയാണ് സംഭവം ഉണ്ടായത്. പാലത്തിന് സമീപം ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു യുവതി അപ്രതീക്ഷിതമായി ആറ്റിലേക്ക് ചാടുകയായിരുന്നു. പരുത്തിപ്പള്ളി തേമ്പാമൂട് സ്വദേശി ദിവ്യയാണ്(22)യാണ് ആറ്റിലേക്ക് ചാടിയത്. ദിവ്യ അധികസമയം ഫോണില്‍ സംസാരിച്ചുകൊണ്ട് നിന്നിരുന്നതായും തുടര്‍ന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും സമീപവാസികളായ ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ അപകട കാരണം വ്യക്തമല്ല. ദിവ്യ കാലുവഴുതി ആറ്റിലേക്ക് വീണതാണോ അതോ ആത്മഹത്യാ ശ്രമം ആയിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന് സമീപത്ത് നിന്നും യുവതിയുടെ മൊബാല്‍ ഫോണ്‍, ചെരുപ്പ്, വാച്ച് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ ആറ്റില്‍ ശക്തമായ അടിയൊഴുക്കാണ് ഉള്ളത്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഗ്‌നിശമന സേന തിരച്ചില്‍ നടത്തുകയാണ്.

KCN

more recommended stories