ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മേല്‍പ്പറമ്പ്: ലുലു ഇംഗ്ലീഷ് സ്‌കൂള്‍ മേല്‍പ്പറമ്പ് ജിംഖാന ക്ലബ്ബ് മേല്‍പ്പറമ്പ് നല്ലപാഠം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മേല്‍പ്പറമ്പ് ലുലു ഇംഗ്ലീഷ് സ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും രക്ഷിതാക്കളുടെ യോഗവും നടത്തി. ചടങ്ങില്‍ ചട്ടഞ്ചാല്‍ ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ സി എം കായിഞ്ഞി ക്ലാസ് കൈകാര്യം ചെയ്തു. ജിംഖാന ക്ലബ്ബ് പ്രസിഡണ്ട് ബഷീര്‍ മരവയല്‍ ക്ലബ് സെക്രട്ടറി അബ്ദുല്‍സലാം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രവിരാജ് സ്റ്റാഫ് സെക്രട്ടറി ശ്രീജ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിജിത എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories