ആരോഗ്യ സ്ഥിതിയില്‍ പുരോഗതി: ചികിത്സയ്ക്കുശേഷം ചെര്‍ക്കളം അബ്ദുല്ല വീട്ടിലെത്തി

കാസര്‍കോട്: ഒരാഴ്ചയിലധികമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതിനാല്‍ ചികിത്സ വീട്ടിലും തുടരാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാലാന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്.

മംഗളൂരു ആശുപത്രിയില്‍ മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളെല്ലാം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് ചെര്‍ക്കളത്തിന് ബംഗ്ലൂരു ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം പരിപാടികളും മറ്റും അദ്ദേഹം കുറച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ചെര്‍ക്കളയിലെ വീട്ടില്‍ എത്തിയത്.

KCN

more recommended stories