ചെര്‍ക്കളം അബദുല്ലയുടെ വിയോഗത്തില്‍ വേക്കപ്പ് അനുശോചിച്ചു

കാസര്‍കോട് : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത രംഗങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലുമൊക്കെ പ്രശോഭിച്ചു നിന്ന ഒരു യുഗം ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നു എന്നും പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ മുന്നോട്ട് പോകാന്‍ ചെര്‍ക്കളത്തിന്റെ ജീവിതം നമ്മെ പോലുള്ളവര്‍ പാഠമാക്കണമെന്നും ബിഗ് ബസാര്‍ ബിള്‍ഡിംഗില്‍ ചേര്‍ന്ന വേക്കപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അനുസ്മരണ യോഗം വിലയിരുത്തി. കക്ഷിരാഷ്ട്രീയ ഭേദമന്യേ സന്നദ്ധ സേവനങ്ങളെ ആവുന്നത്ര പ്രോത്സാഹിപ്പിച്ചിരുന്ന ചെര്‍ക്കളം വേക്കപ്പിന്റെ പ്രധാന മാര്‍ഗദര്‍ശകരില്‍ ഒരാളായിരുന്നു. ടി.എ.മുഹമ്മദ് തൈവളപ്പ് അധ്യക്ഷനായ യോഗം അസീസ് അബ്ദുള്ള ഉത്ഘാടനം ചെയ്തു.  സ്‌കാനിയ ബെദിര ,ഉമ്മര്‍ പാണലം ,അബ്ദുസ്സലാം കുന്നില്‍ ,അബ്ദുല്ല ആലൂര്‍ എന്നിവര്‍ അനുശോചിച്ച് സംസാരിച്ചു .

KCN

more recommended stories