എണ്‍മകജയില്‍ അവിശ്വാസം പാസ്സായി; കാറഡുക്കയ്ക്ക് പിന്നാലെ ബി ജെ പിക്ക് എണ്‍മകജയിലും ഭരണം നഷ്ടമായി.

കാസര്‍കോട് എണ്‍മകജെ പഞ്ചായത്തില്‍ ബി ജെ പിക്ക് എതിരെ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി.  അവിശ്വാസ പ്രമേയത്തെ എല്‍ ഡി എഫ് പിന്തുണച്ചു.

ബി.ജെ.പി ഭരിക്കുന്ന എണ്‍മകജെ പഞ്ചായത്തില്‍ വികസന മുരടിപ്പ് ചൂണ്ടി കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്.   പ്രസിഡണ്ട് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ   യു.ഡി.എഫ് അംഗമായ വൈ ശാരദ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വൈസ് പ്രസിഡണ്ട് കെ പുട്ടപ്പക്കെതിരെയും അവിശ്വാസ പ്രമേയമുണ്ട്. സിദ്ദീഖ് മൊളമുഗര്‍ നല്‍കിയ അവിശ്വാസത്തില്‍ നാളെ ചര്‍ച്ച നടക്കും.  നിലവില്‍ ബി ജെ പി ക്കും, യു ഡി എഫിനും 7 അംഗങ്ങള്‍ വീതവും എല്‍.ഡി.എഫിന് 3 അംഗങ്ങളുമാണ് ഉള്ളത് എണ്‍മകജയില്‍ ഉള്ളത് . കോണ്‍ഗ്രസ്സ് 4 മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് യു.ഡി എഫിന്റെ കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിക്കു പഞ്ചായത്ത് ഭരണം നേടാനായത്.
നേരത്തെ യു.ഡി .എഫ് അവശ്യാസ പ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സി.പി.ഐ എം അംഗങ്ങള്‍ വിട്ടു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാറെഡുക്ക പഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചിരുന്നു.ഇതോടെ 18 വര്‍ഷത്തെ ബി.ജെ.പി ഭരണത്തെയാണ് താഴെ ഇറക്കാനായത്. എണ്‍മകജയിലെ കൂടി അവിശ്വാസ പ്രമേയം പാസ്സായതോടെ നാല് പഞ്ചായത്തില്‍ ഭരണം നടത്തിയ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്തുകളാണ് നഷ്ടമായത്

KCN

more recommended stories