പുതിയ കലക്ടറെ കിട്ടി: ഡോ. സജിത്ത് ബാബു കാസര്‍കോട് ജില്ലാ കലക്ടര്‍

കാസര്‍കോട് : കാസര്‍കോട് ജില്ലാ കലക്ടറായി ഡോ. സജിത്ത് ബാബു ദാമോദരന്‍ ഐ.എ.എസിനെ നിയമിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ കലക്ടറായിരുന്ന കെ ജീവന്‍ ബാബു സ്വന്തം ജില്ലയായ ഇടുക്കിയിലേക്ക് സ്ഥലംമാറി പോയതിന് ശേഷം ഒരുമാസത്തിലധികമായി എ.ഡി.എമ്മായിരുന്നു കലക്റുടെ ചുമതല വഹിച്ചിരുന്നത്.

നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ആയിരുന്നു ഡോ. സജിത്ത് ബാബു. ഡെപ്യൂട്ടി കലക്ടര്‍, കേരള അഗ്രി കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം സ്വദേശിയാണ്.

കാലവര്‍ഷക്കെടുതിയില്‍ കാസര്‍കോട് ജില്ലയില്‍ മലയോര ഗ്രാമങ്ങളടക്കം ദുരിതംപേറുമ്പോഴും ജില്ലയില്‍ കലക്ടര്‍ നിയമനം അനിശ്ചിതത്വത്തിലാവുന്നത് വലിയ രീതിയിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയിലടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ കലക്ടറെ നിയമിച്ച് ഉത്തരവുണ്ടായിരിക്കുന്നത്.

KCN

more recommended stories