ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്തെ തൊഴിലവസരങ്ങളില്‍ യുവതീ-യുവാക്കള്‍ക്ക് സൗജന്യ പരിശീലനം

തിരുവനന്തപുരം: ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്തെ തൊഴിലവസരങ്ങളില്‍ യുവതീ-യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ടെലിവിഷന്‍ പ്രോഗ്രാം പ്രൊമോഷന്‍ കൗണ്‍സില്‍ കേരള ഘടകത്തിന്റേയും ടി.വി.സ്റ്റാറിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വൈറ്റ് പിരമിഡ് മീഡിയ ക്ലബ്ബില്‍ വച്ച് ജൂലൈ 27,28 തീയതികളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാണം, അവതരണം, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, യുട്യൂബ് പ്രോഗ്രാം മേയ്ക്കിംഗ് എന്നിവയിലാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പിന്തുണയും ഒരുക്കും.

18 നും 30 നും മധ്യേ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ ജൂലൈ 17 ന് മുമ്പ് പേര്, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ 7561002962 എന്ന നമ്പരില്‍ വാട്‌സ് ആപ്പ് ചെയ്യേണ്ടതാണ്. ഇ-മെയില്‍ tvstar1010@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് 9387330604, 9387707840 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

KCN

more recommended stories