വീട്ടമ്മമാരുടെ കൈപ്പുണ്യം: ‘എക്സ്പീരിയന്‍സ് എത്നിക് കുസിന്‍’ പദ്ധതി രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. ‘എക്സ്പീരിയന്‍സ് എത്നിക് കുസിന്‍’ എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് ഭരണാനുമതി നല്‍കി. കാസര്‍കോട് ഉള്‍പ്പെടെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക.

KCN

more recommended stories