എന്‍.ഗംഗാധര മണിയാണിക്ക് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

പൈക്ക: പൗര പ്രമുഖനും പൈക്ക എ.കെ.എം.എം എ.യു.പി സ്‌ക്കൂള്‍ മാനേജറും,അഖില കേരള യാദവ സഭ മുന്‍ സംസ്ഥാന പ്രസിഡന്റുമായ നെല്ലിത്തല എന്‍.ഗംഗാധര മണിയാണിക്ക് ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ബാലടുക്ക ടൗണിലും പൈക്ക സ്‌ക്കൂളിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചയോടെ നെല്ലിത്തലയിലെ വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.

ഭൗതീക ശരീരത്തില്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും നാടിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ ശ്രീകാന്ത്, കെ.പി.സി.സി.സെക്രെട്ടറി കെ നീലകണ്ഠന്‍, ഡി. സി.സി.പ്രസിഡന്റ് ഹക്കീം കുന്നില്‍, സെക്രട്ടറിമാരായ സി.വി ജെയിംസ്, എം.കുഞ്ഞമ്പു നമ്പ്യാര്‍, മുന്‍.എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അഖിലേന്ത്യാ യാദവ മഹാസഭ സെക്രട്ടറി അഡ്വ.എം.ഗണേഷ് യാദവ്, യാദവ സഭ സംസ്ഥാന പ്രസിഡന്റ് വയലപ്ര നാരായണന്‍, ഹ്യുമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പൈക്ക സ്‌കൂളിന് അവധി നല്‍കി. എന്‍.ഗംഗാധര മണിയാണിയുടെ നിര്യാണത്തില്‍ പൈക്ക മൈത്രി സാംസ്‌ക്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷനായി.

KCN

more recommended stories