മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ കളയുടെ പ്രദര്‍ശനം തുടരുന്നു

1997 കാലഘട്ടത്തിലെ കഥ പറയുന്ന ”കള” മികച്ച പ്രതികരണവുമായി തീയേറ്ററില്‍ മുന്നേറുന്നു. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രോഹിത് വി.എസ് ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ടൊവിനോയുടെ കലാജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രമായി കള മാറിയിരിക്കുകയാണ്.

സംവിധായകന്‍ രോഹിത് വി.എസിന്റെ മൂന്നാമത് ചിത്രമാണ് ഇത്. നേരത്തെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബലീസ് എന്നീ ചിത്രങ്ങള്‍ രോഹിതിന്റെതായിരുന്നു. സംവിധായകനൊപ്പം, യദുപുഷ്‌കരനും ചിത്രത്തിന്റെ രചയിതാവാണ്.ജൂവിസ് പ്രൊഡക്ഷന്‍സാണ് കളയുടെ നിര്‍മ്മാണം. ക്യാമറ അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമന്‍ ചാക്കോ.

KCN

more recommended stories