തൃശൂര്‍ പൂരം നടത്തിപ്പ് നിയന്ത്രണങ്ങളോടെ; ആളുകളെ പ്രവേശിപ്പിക്കുന്നത് പരിശോധയ്ക്ക് ശേഷം

തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയായി. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തില്‍ തീരുമാനമായത് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ്സ് കഴിഞ്ഞവര്‍
വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. 45 വയസ്സിന് താഴെയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ട്ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി

KCN

more recommended stories