നിര്‍മ്മാണത്തിലും കൈ വെച്ച് രമേഷ് പിഷാരടി

അഭിനയത്തിനും, സംവിധാനത്തിനും പിന്നാലെ സിനിമ നിര്‍മ്മാണവുമായി നടന്‍ രമേഷ് പിഷാരടി.വിഷു ദിനത്തിലാണ് തന്റെ പുതിയ സംരംഭത്തിന് രമേഷ് പിഷാരടി തുടക്കമിട്ടിരിക്കുന്നത്. ഇക്കാര്യം ഫേസ് ബുക്കില്‍ പങ്ക് വെച്ച താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

”വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു
ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം’

KCN

more recommended stories