അമേരിക്ക 8 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു; ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ പരിഗണനയില്‍

വാഷിംഗ്ടണ്‍: അമേരിക്ക ലോകത്താകമാനമായി എട്ടുകോടി വാക്‌സിന്‍ വിതരണം ചെയ്യും. പ്രസിഡന്റ് ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ സഹായം നല്‍കി ക്കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന.

ഇന്ത്യ മുന്നേ ആവശ്യപ്പെട്ടതനുസരിച്ചുള്ള ആസ്ട്രാ സെനേകാ, ഫൈസര്‍ വാക്‌സിന്‍, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന്‍ എന്നിവയടക്കമാണ് അമേരിക്ക വിതരണത്തിനായി തയ്യാറാക്കുന്നത്. കുറഞ്ഞത് എട്ടുകോടി വാക്‌സിന്‍ തുടക്കത്തില്‍ രാജ്യങ്ങള്‍ക്കായി നല്‍കാന്‍ ലോകാരോഗ്യസംഘടനാ സംവിധാനം വഴി പദ്ധതിയൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി വാക്‌സിനുകള്‍ ജൂണ്‍ മാസം അവസാനത്തോടെ രാജ്യങ്ങള്‍ക്ക് നല്‍കും. ഇതിനൊപ്പം 6 കോടി ആസ്ട്രാ സെനേകാ വാക്‌സിന്‍ അമേരിക്കയുടെ കൈവശം ഉള്ളത് ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ബൈഡന്‍ വ്യക്തിമാക്കി.

KCN

more recommended stories