കാസര്‍കോട് സി.എച്ച് സെന്ററിന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 5 ലക്ഷം രൂപ കൈമാറി

കാസര്‍കോട്: ആതുര ചികിത്സാ സഹായ രംഗത്ത് കേരളീയ സമൂഹത്തിന് മാതൃകയായ സി എച്ച് സെന്ററിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സി.എച്ച് സെന്ററിന് ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന ആദ്യ ഘട്ട സഹായമായ 5 ലക്ഷം രുപ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് കാസര്‍കോട് സിറ്റി ടവറില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സി എച്ച് സെന്റര്‍ ചെയര്‍മാന്‍ ഉപ്പള അബദുല്‍ ലത്തീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം സിറ്റി ഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ അബൂബക്കര്‍ എന്നിവര്‍ക്ക് കെ.എം സി.സി നേതാക്കള്‍ കൈമാറി.

ചടങ്ങില്‍ ജില്ലാ മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷന്‍ ടി.ഇ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.കെ .എം സി.സി ജില്ലാ ട്രഷറര്‍ ഹനീഫ ടി ആര്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലീം ലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി ഉല്‍ഘാടനം ചെയ്തു.ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാക്ഷണം നടത്തി.

ജില്ലാ മുസ്ലീം ലീഗ് ആരംഭിക്കുന്ന പൊളിറ്റിക്കല്‍ സ്‌കൂള്‍ ആവശ്യകതയിലേക്ക് ദുബൈ കാസര്‍ഗോഡ് കെഎംസിസി കമ്മിറ്റി നല്‍കുന്ന 1 ലക്ഷം രൂപ കെ എം സി സി നേതാക്കള്‍ ജില്ലാ മുസ്ലീം ലീഗിന്റെ നേതാക്കള്‍ക്ക് ചടങ്ങില്‍ കൈമാറി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് വിജയ കൊടി പാറിച്ച എം.എല്‍ മാര്‍ക്ക് ദുബൈ കാസര്‍ഗോഡ് ജില്ലാ കെ എം സി സി ക്ക് വേണ്ടി എന്‍.എ നെല്ലിക്കുന്ന്‌ന് സംസ്ഥാന കെ എം സി സി യുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് എം സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈയും എ കെ.എം അഷറഫിന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞിയും ഷാള്‍ അണിയിച്ചു
ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മൂസ ബി ചെര്‍ക്കളം, വി.പി അബ്ദുല്‍ ഖാദര്‍,മുനീര്‍ ഹാജി, സൗദി കേന്ദ്ര കെ എം സി സി സെക്രട്ടറി ഖാദര്‍ ചെങ്കള. ,ലീഗ് നേതാക്കളായ എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ ബി ഷാഫി, കെ.എം ബഷീര്‍, ടി.എം ഇഖ്ബാല്‍, എ പി ഉമ്മര്‍, അഷറഫ് എടനീര്‍, അസീസ് കളത്തൂര്‍, ആസിഫ് സഹീര്‍, ഷാനവാസ്, അനസ് എതിര്‍ത്തോട്, കെ എം സി സി ഭാരവാഹികളായ യൂസഫ് മുക്കൂട്, ഹാശിം വെസ്റ്റ്, സലീം ചേരങ്കൈ, റഷീദ് ആവിയില്‍, ഹാശിം മടത്തില്‍, സുഹൈല്‍ കോപ്പ, നിസാര്‍ മാങ്ങാട്, അഷറഫ് ബച്ചന്‍,സി.എ ബശീര്‍ പള്ളിക്കര, മുനീര്‍ പി ചെര്‍ക്കളം, ഹസ്സന്‍ പതിക്കുന്നില്‍, മുനീര്‍ ബന്താട്, താത്തു തല്‍ഹത്ത്, അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍, മുഹമ്മദ് ഖാസി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥന നടത്തി അബ്ബാസ് കെ.പി കളനാട് നന്ദിയും പറഞ്ഞു

KCN

more recommended stories