മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം

മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍.

പ്രായം 43 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്ബര്‍ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യര്‍. 1978 സെപ്റ്റംബര്‍ 10 ന് മാധവന്‍ വാര്യര്‍ – ഗിരിജ ദമ്ബതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകമായിരുന്നു. 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

18-ാം വയസ്സില്‍ സല്ലാപം (1996) എന്ന സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.

ഇതുവരെ 40 ഓളം സിനിമകളില്‍ അഭിനയിച്ച മഞ്ജുവിന് ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തുടര്‍ച്ചയായി നാല് തവണ (199699) ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഏക മലയാളി നടി എന്ന റെക്കോര്‍ഡും മൊത്തത്തില്‍ ഏഴ് തവണ എന്ന റെക്കോര്‍ഡും മഞ്ജുവിന് സ്വന്തമാണ്.

KCN

more recommended stories