മോഹന്‍ലാല്‍ ഇനി ‘ട്വല്‍ത്ത് മാന്‍’; ജീത്തു ജോസഫ് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് താരം

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് വന്‍ സ്വീകര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്.

കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത് മാന്‍ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍വ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.

സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം2.

KCN

more recommended stories