വായുമലിനീകരണം മൂലം വര്‍ഷം തോറും മരിക്കുന്നത് ഏഴു ദശലക്ഷം പേര്‍: ലോകാരോഗ്യ സംഘടന

വര്‍ഷത്തില്‍ ഏഴു ദശലക്ഷം പേര്‍ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ബുധനാഴ്ച പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ്ലൈന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വായുമലിനീകരണം കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

വായുമലിനീകരണം രാജ്യങ്ങളെയെല്ലാം ബാധിക്കുന്നുണ്ട്. എന്നാല്‍ അവികസിതവും ഇടത്തരം സാമ്ബത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് മലിനീകരണം കൂടുതല്‍ ബാധിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധോനം ഗെബ്രെയൂസസ് പറഞ്ഞു.

2005 ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ ശക്തമായ നിയന്ത്രണങ്ങളാണ് ബുധനാഴ്ച പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ്ലൈന്‍സിലുള്ളത്. 2009 ല്‍ ഇന്ത്യ പുറത്തിറക്കിയ നിര്‍ദേശങ്ങളും പരിഷ്‌കരിക്കാനിരിക്കുകയാണ്.

KCN

more recommended stories