പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ തോമസ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം തന്നെയാണ് ഇതിന് കാരണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ക്രിസ്മസ് റിലീസായിട്ടാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.
ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.
more recommended stories
-
മുസ്ലിംലീഗ് ആസ്ഥാന മന്ദിര പ്രചാരണ ക്യാമ്പയിന് വന്‍ വിജയമാക്കും: കെ.എം.സി.സി
ദുബൈ:പ്രൗഡിയോടെ അഭിമാനത്തോടെ പടുത്തുയര്‍ത്തുന്ന കാസര്‍ഗോഡ് ജില്ലാ മുസ്ലീംലീഗിന്റെ.
-
ദക്ഷിണേന്ത്യയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി
ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും.
-
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച് വെബ് കാസ്റ്റിംഗ് കണ്ട്രോള് റൂം
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച്.
-
ഇ. പി ജയരാജന്-ജാവദേക്കര്‍ കൂടികാഴ്ച: പ്രതികരിക്കാതെ യെച്ചൂരി, കേരളത്തിലെ നേതാക്കള്‍ സംസാരിച്ചെന്ന് വിശദീകരണം
കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്ന് യെച്ചുരി.