സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സുഹാസിനി ജൂറി അധ്യക്ഷ

തിരുവനന്തപുരം: നടിയും സംവിധായകയുമായ സുഹാസിയെ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചു. കന്നട സംവിധായകന്‍ പി ശേഷാദ്രിയും സംവിധായകന്‍ ഭദ്രനും ഉള്‍പ്പടെ ഏഴു പേരാണ് വിധി നിര്‍ണയ സമിതിയിലുളളത്.

ചിത്രത്തിന്റെ സ്‌ക്രീനിങ് തുടങ്ങി. 80 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്‌ബോള്‍ ആരാധകരും ആകാംഷയിലാണ്.

മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് ഉള്ളത്.

KCN

more recommended stories