ജീത്തു ജോസഫ്, മോഹന്‍ലാല്‍ ചിത്രം; 12ത്ത് മാനി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12ത്ത് മാനി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി.  ‘ദൃശ്യം 2’നു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ജൂലൈ 5നായിരുന്നു പ്രഖ്യാപനം.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.

എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ലിന്റ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഫ്താബ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊക്കേഷന്‍.

KCN

more recommended stories