ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോണ്‍’ എന്നാണ് പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേര്

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. എലോണ്‍ (alone) എന്നാണ് ചിത്രത്തിന്റെ പേര്. ‘ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ത്ഥ നായകന്‍ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് മനസിലാകും’മോഹന്‍ലാല്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചെത്തിയാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്. ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും ഷാജി കൈലാസും. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. രാജേഷ് ജയറാം ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 30-ാമത്തെ ചിത്രമാണിത്. 2000ത്തില്‍ ഷാജികൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നരസിംഹമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം. നരസിംഹം, ആറാം തമ്ബുരാന്‍ തുടങ്ങി മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

KCN

more recommended stories