സൈനികര്‍ക്ക് സ്വീകരണം നല്‍കി ഡെയ്‌ലി റൈഡേര്‍സ് കാസര്‍കോട്

കാസര്‍കോട്: കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ യൂണിറ്റി എന്ന സന്ദേശവുമായി സൈക്കിളില്‍ സഞ്ചരിക്കുന്ന ജവാന്‍മാര്‍ക്ക് കാസര്‍കോട് വെച്ച് ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് ഉജ്ജ്വല സ്വീകരണം നല്‍കി. ഏകദേശം രണ്ടായിരത്തി മുന്നൂറ് കിലോമീറ്ററാണ് നാല്‍പത് അംഗങ്ങള്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ കാസറഗോഡ് എത്തിച്ചേര്‍ന്നത്.
കാസര്‍കോട് എസ്.പി രാജീവ് ഐ.പി.എസ് ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഓംബിര്‍സിംഗ്, ഇന്ത്യന്‍ ഫുട്ബാള്‍ താരം മുഹമ്മദ് റാഫി, ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.പി.എ ഫൈസല്‍, മൊയ്തീന്‍ ഹാജി പൊയിനാച്ചി സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളായ അന്‍സാരി മീത്തല്‍, നിയാസ് ചട്ടഞ്ചാല്‍, ഗഫുര്‍ ബേവിഞ്ച, അസര്‍ കളനാട്, മജീദ് എഡ്‌റൂട്‌സ്, സൈദ് കോസ്‌മോസ്, റിഷാദ് തെക്കില്‍, തബ്ഷീര്‍ കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories