നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ശക്തപ്പെടുത്തി. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ്റ് സൗഹാര്‍ദമായ നോക്കിയ സി30, സി പരമ്പരയിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്‌ഫോണാണ്. നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്‌ക്രീനുമാണ് ഇവയുടെ പ്രത്യേകത. ജിയോ നേട്ടങ്ങളുമായി വരുന്ന നാലാമത്തെ നോക്കിയ സ്മാര്‍ട്ട്‌ഫോണാണിത്.
കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ശക്തപ്പെടുത്തി. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ്റ് സൗഹാര്‍ദമായ നോക്കിയ സി30, സി പരമ്ബരയിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്‌ഫോണാണ്. നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്‌ക്രീനുമാണ് ഇവയുടെ പ്രത്യേകത. ജിയോ നേട്ടങ്ങളുമായി വരുന്ന നാലാമത്തെ നോക്കിയ സ്മാര്‍ട്ട്‌ഫോണാണിത്.

പുതിയ നോക്കിയ സി30 തങ്ങളുടെ സിസീരീസ് ശ്രേണിയിലെ ഏറ്റവും ശക്തമായ കൂട്ടിച്ചേര്‍ക്കലാണ്, എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ഒരു സമഗ്ര സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ ലോകത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരു ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും മികച്ച ഫോണാണിതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു.

KCN

more recommended stories