ജോജു ജോര്‍ജിന്റെ ദ്വിഭാഷാ ആക്ഷന്‍ ചിത്രം വരുന്നു; ‘കള്‍ട്ട്’ ടൈറ്റില്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം തമിഴ് ഭാഷകളിലായി സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘കള്‍ട്ട്’ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തില്‍ ജോജു ജോര്‍ജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്‌കിന്‍, ‘സര്‍പട്ട പരമ്ബരൈ’ യിലെ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീര്‍, സഞ്ജന നടരാജന്‍, അനന്യ രാമപ്രസാദ്, മൂന്നാര്‍ രമേശ്, രാക്ഷസന്‍, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ് തുടങ്ങിയവരും അഭിനയിക്കുന്നു.

കാര്‍ത്തിക്ക് സുബ്ബരാജ് ചിയാന്‍ വിക്രം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിന്‍ പോളിയുടെ തുറമുഖം എന്നിവയുടെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് ഡയറക്ടറായ ‘സൂപ്പര്‍ സുബ്ബരായ’ യുടെ മകന്‍ കൂടിയാണ് ദിനേശ്. സ്റ്റണ്ട് മാസ്റ്റര്‍ ദിനേശാണ് കള്‍ട്ടിന്റെയും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. തമിഴില്‍ മുന്‍പ് ധനുഷ് ചിത്രം ജഗമേ തന്തിരം, പറവ, ഈട, സര്‍വം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്.

അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. പോസ്റ്റര്‍ ഡിസൈന്‍സ്: അമല്‍ ജോസ്, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്.

KCN

more recommended stories