കാസര്‍കോട് ജില്ലയില്‍ 28പേര്‍ക്ക് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

നിലവില്‍ 785 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 711 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4612പേര്‍
വീടുകളില്‍ 4199പേരും സ്ഥാപനങ്ങളില്‍ 413പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 4612പേരാണ്. പുതിയതായി 98പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1481സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1162 ആന്റിജന്‍ 311ട്രൂനാറ്റ് ) 510പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 448പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി83 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും33പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതുവരെ141,211 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 139,166 ഇതുവരെ കോവിഡ് നെഗറ്റീവായി.

KCN

more recommended stories