ഒ.ടി.ടി. സിനിമകള്‍ എടുത്തത് സഹപ്രവര്‍ത്തകര്‍ക്ക് കൂടി വേണ്ടി -മോഹന്‍ലാല്‍

കൊച്ചി: കോവിഡ് കാലത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൂടി വേണ്ടിയാണ് ഒ.ടി.ടി. സിനിമകള്‍ എടുത്തതെന്ന് മോഹന്‍ലാല്‍. അതേസമയം, മരയ്ക്കാര്‍ ഒ.ടി.ടിയ്ക്കായി എടുത്ത സിനിമയല്ലെന്നും തീയേറ്റര്‍ റിലീസിനായാണ് രണ്ടു വര്‍ഷം കാത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് സമയത്ത് ഒ.ടി.ടിയില്‍ മാത്രമേ സിനിമകള്‍ റിലീസ് ചെയ്യാനാകുമായിരുന്നുള്ളൂ. സിനിമയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവര്‍ക്ക് കൂടി വേണ്ടിയാണ് ഒ.ടി.ടി. സിനിമകള്‍ എടുത്തത്. നിലവില്‍ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയ്ക്ക് കൊടുത്തു കഴിഞ്ഞു. മറ്റു ചിത്രങ്ങളുടെ കാര്യത്തില്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും -മോഹന്‍ലാല്‍ വ്യക്തമാക്കി.

നേരത്തേ, ആശീര്‍വാദ് സിനിമാസിന്റെ അടുത്ത അഞ്ചു ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസായിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. മരയ്ക്കാരും ഒ.ടി.ടി. റിലീസ് ചെയ്യുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രി ഉള്‍പ്പെടെ ഇടപെട്ടതിനെ തുടര്‍ന്ന് തിയറ്റര്‍ റിലീസിലേക്ക് എത്തുകയായിരുന്നു.

അതേസമയം, മരയ്ക്കാര്‍ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു. കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ അവര്‍ ഒരു കാരണവശാലും സിനിമ തിരികെ തരില്ല. മറ്റു തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

KCN

more recommended stories