പ്രമാദമായ വന്‍ ചന്ദന വേട്ട കേസ് എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.എ ഫൈസലിന്റെ പി.എ. എഫ് അസോസിയേറ്റ്‌സഉം, അഡ്വ. ബി.കെ ഷംസുദ്ദീന്‍ അസോസിയേറ്റ്‌സഉം ഹാജരായി.

കാസറഗോഡ് : കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസ് 2005ഇല്‍ രജിസ്റ്റര്‍ ചെയ്ത പ്രമാദമായ ചന്ദന കേസിലാണ് കുറ്റം ആരോപിക്കപ്പെട്ട 1)എന്‍.എ മുഹമ്മദ് സാലി 2) കെ പി ജാഫര്‍ 3)കെ വി മുഹമ്മദ് 4) ചെമ്പന്‍ അസീസ് എന്നിവരെ കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടു.

2005 മെയ് 5 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. രാമചന്ദ്രനും കൂടെ ഉള്ള അഞ്ച് ഓഫീസര്‍മാരും കൂടിയാണ് കേസ് കണ്ടെത്തിയത് . നായന്മാര്‍മൂല യിലെ എസെന്‍ഷ്യല്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് ചന്ദന ഫാക്ടറിയുടെ പരിസരത്ത് വെച്ച് KL.01.P. 9191 ലോറിയില്‍ പ്രതികള്‍ 8800 കിലോ ചന്ദന സ്പെണ്ട് ഡസ്റ്റും 825 കിലോ ചന്ദന ചീളുകളും പല റിസര്‍വ്വ് ഫോറസ്റ്റ് കളിലും നിന്നു അനധികൃതമായി കടന്ന് ശേകരിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് കേസ്. ലോറിയും മുതളുകും കണ്ടെടുക്കുകയും രണ്ട് പ്രതികളെ സംഭവ സ്ഥലത്ത് നിന്നു തന്നെഅറസ്റ്റ് ചെയ്യുകയും മറ്റു പ്രതികള്‍ ഓടിപ്പോയി എന്നുമായിരുന്നു കേസ്.

പ്രോസിക്യൂഷന് പ്രതികളുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ സാധികാത്തതിനാല്‍ഉം തെളിവുകളുടെ അഭാവത്തില്‍ ആണ് ആരോപിക്കപ്പെട്ട നാല് പ്രതികളെയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയ ഉണ്ണികൃഷ്ണന്‍ കെ ജി വെറുതെവിട്ടത്.

പ്രതികള്‍ക്കു വേണ്ടി അഡ്വ. പി .എ ഫൈസല്‍, അഡ്വ .സംശുദീന്‍ ബി .കേ, അഡ്വ ജോന്‍സണ്‍ , അഡ്വ .ഫാത്തിമത്ത് സുഹറ പി .എ, അഡ്വ. ജാബിര്‍ അലി അബ്ദുല്‍ റഹ്‌മാന്‍ , അഡ്വ മുഹമ്മദ് ആരിഫ് എന്നിവര്‍ ഹാജരായി.

KCN

more recommended stories