സുരാജ് ഇനി ഗര്‍ഭശ്രീമാന്‍

SURAJ1

SURAJ3തിരുവനന്തപുരം: ഗര്‍ഭം ധരിക്കുന്ന പുരുഷന്റെ വേഷത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ജെ.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.എസ്. ജയകുമാര്‍, കെ.ജെ. രാജേന്ദ്രന്‍ എന്നിവര്‍ നിര്‍മിക്കുന്ന ‘ഗര്‍ഭശ്രീമാന്‍’ എന്ന ചിത്രത്തിലാണ് സുരാജ് വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത ഛായാഗ്രാഹകന്‍ അനില്‍ ഗോപിനാഥാണ് സംവിധാനം ചെയ്യുന്നത്. നാടക സംവിധായകനായ സുചനാണ് തിരക്കഥ. പുതുമുഖം ഗൗരി കൃഷ്ണയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, കോട്ടയം നസീര്‍, ഗണേഷ് കുമാര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഷാനവാസ്, കൊല്ലം തുളസി, ദിനേശ് പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഒൗസേപ്പച്ചനാണ് ഈണം നല്‍കുന്നത്.

KCN

more recommended stories