ഉപ്പള സോങ്കാലിലെ സ്വസ്തിക് കേബിള്‍ നെറ്റ് വര്‍ക്ക് ഉടമ പ്രഭാകര്‍ ഷെട്ടി മരണപ്പെട്ടു

കാസര്‍കോട്: മഞ്ചേശ്വരം ഉപ്പള സോങ്കാലിലെ സ്വസ്തിക് കേബിള്‍ നെറ്റ് വര്‍ക്ക് ഉടമ പ്രഭാകര്‍ ഷെട്ടി (45 ) മരണപ്പെട്ടു. പരേതനായ ത്യാംപെണ്ണ ഷെട്ടിയുടെയും ഗിരിജ ഷെട്ടിയുടെയും മകനാണ്. ഭാര്യ ഗീതാഞ്ജലി ( യു പി സ്‌കൂള്‍ അധ്യാപിക ) അദ്വൈത്, അമോഗ് മക്കള്‍. പരേതനായ രവിശങ്കര്‍ ഷെട്ടി, ഭാരതി, കേബിള്‍ നെറ്റ് വര്‍ക്ക് ഉടമകളായ ലോകേഷ് ഷെട്ടി, സന്തോഷ് ഷെട്ടി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നാളെ ഉച്ചയോടെ സോങ്കാലില്‍.

KCN

more recommended stories