യുക്രെയ്‌നിലേക്ക് യുദ്ധവിമാനം: പോളണ്ടിന്റെ നീക്കം എതിര്‍ത്ത് യുഎസ്

വാഷിങ്ടന്‍: യുക്രെയ്‌ന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് യുഎസ്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. തീരുമാനം നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത മിഗ്-29 വിമാനങ്ങള്‍ യുക്രെയ്‌ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.
നാറ്റോ മേഖലയില്‍നിന്ന് പോര്‍വിമാനം യുദ്ധഭൂമിയിലേക്ക് പറക്കുന്നത് നാറ്റോ സഖ്യത്തിനാകെ കനത്ത ആശങ്കയ്ക്കിടയാക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിനില്ലെന്നാണ് നാറ്റോയുടെ നിലപാട്. യുക്രെയ്ന്‍ വ്യോമാതിര്‍ത്തി നോ ഫ്‌ളൈ സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവും നാറ്റോ തള്ളുകയായിരുന്നു. യുക്രെയ്‌നിലേക്ക് സൈനികരെ അയയ്‌ക്കേണ്ടതില്ലെന്ന് അമേരിക്കയും തീരുമാനിച്ചിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായാണ് യുക്രെയ്‌ന് അനുകൂലമായി പോര്‍വിമാനം നല്‍കാന്‍ പോളണ്ട് തീരുമാനിച്ചത്. ജര്‍മനിയിലെ റാംസ്‌റ്റെയ്ന്‍ യുഎസ് വ്യോമതാവളത്തിലേക്ക് മിഗ്29 പോര്‍വിമാനം അയയ്ക്കാന്‍ തയാറാണെന്നാണ് പോളണ്ട് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മറ്റ് നാറ്റോ സഖ്യകക്ഷികളും അപ്രകാരം ചെയ്യണമെന്നും പോളണ്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പോളണ്ടുമായും നാറ്റോ സഖ്യരാജ്യങ്ങളുമായും ചര്‍ച്ച നടത്തുമെന്ന് പെന്റഗണ്‍ പ്രതികരിച്ചു. റഷ്യക്കെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങള്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്ന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
അതിനിടെ, യുക്രെയ്‌നില്‍ സൈനിക നടപടിയുമായി മുന്നോട്ടുപോകുന്ന റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യുഎസ്. റഷ്യയില്‍നിന്നുള്ള എണ്ണ, പ്രകൃതി വാതക ഇറക്കുമതി പൂര്‍ണമായി വിലക്കിയതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

KCN

more recommended stories