യുക്രെയ്‌നിലെ സൈനിക നടപടി അവസാനിപ്പിക്കണം: രാജ്യാന്തര നീതിന്യായ കോടതി

കീവ്: യുക്രെയ്‌നിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് ആവശ്യപ്പെട്ടു. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ കോടതിയും നിര്‍ദേശിച്ചു. യുക്രെയ്‌നിന്റെ പരാതിയെ തുടര്‍ന്നാണു രാജ്യാന്തര കോടതികള്‍ വിഷയം ചര്‍ച്ചയാക്കിയത്.

ഇതിനിടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. ഉപരോധങ്ങള്‍ യുഎസിനേയും യൂറോപ്യന്‍ യൂണിയനേയും തിരിച്ചടിക്കുമെന്നും പുട്ടിന്റെ മുന്നറിയിപ്പ് നല്‍കി. റഷ്യ യുക്രെയ്ന്‍ യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് പറഞ്ഞു.

റഷ്യയുടെ പ്രതികരണം യാഥാര്‍ഥ്യബോധത്തോടെയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റും പ്രതികരിച്ചു. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. ചെര്‍ണീവില്‍ ഭക്ഷണത്തിനായി വരിനിന്നവര്‍ക്കുനേരെ റഷ്യന്‍ സേന നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

KCN

more recommended stories