എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

ചെര്‍ക്കള: എഴുത്തുകാരനും കാസര്‍കോട്ടെ സാഹിത്യ- സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ചെങ്കള ബേര്‍ക്കയിലെ ഇബ്രാഹിം ചെര്‍ക്കള (61) അന്തരിച്ചു. ദീര്‍ഘകാലം വിദേശത്തായിരുന്നു. നാട്ടില്‍ സ്ഥിര താമസമാക്കിയതിന് ശേഷം കാസര്‍കോട്ടെ സാഹിത്യ- സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു.

19പുസ്തകങ്ങള്‍ പുറത്തി റക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക ങ്ങളില്‍ ഒട്ടേറെ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. ചെര്‍ക്കളയില്‍ റേഷന്‍ കടത്തിയിരുന്ന പരേതനായ സ്റ്റോര്‍ അബ്ദുല്ല ഹാജിയുടെയും ആസ്യയുമ്മയുടെയും മകനാണ്. ഭാര്യ: റംല പള്ളിക്കര. മക്കള്‍ അല്‍ത്താഫ (ദുബായ്), ലത്തീഫ് (പ്ലസ് ടു വിദ്യര്‍ഥി). സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, മൊയ്തീന്‍ കുഞ്ഞി, ആമു സ്റ്റോര്‍, അബ്ദുല്‍ ഗഫൂര്‍ (റഹ് മത്ത് നഗര്‍ ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി), ഖദീജ, മൈമൂന, ആയിഷ, പരേതനായ അബ്ദുല്‍ ഖാദര്‍.

KCN

more recommended stories