അഭിമാനമായി സിന്ധു; വനിതാ സിംഗിള്‍സ്  ബാഡ്മിന്റണില്‍ സ്വര്‍ണം

ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബാഡ്മിന്റണ്‍ താരം പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ്‌ വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയാണ് സിന്ധു അഭിമാനമായത്. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

നേരിട്ടുളള ഗെയിമുകള്‍ക്കാണ്‌ സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-13 കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെളളിയും നേടിയിരുന്നു.

രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്. ആദ്യ ഗെയിം 21-15 നും രണ്ടാം ഗെയിം 21-13 നുമാണ് നേടിയത്.

മുന്‍ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ സിന്ധു കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലാണ് നേടിയത്. 2018 ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി നേടിയിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ സിന്ധു 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഇത്തവണ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ സമ്പാദ്യം. മിക്‌സഡ് ടീം ഇത്തില്‍ സിന്ധു നേരത്തേ വെള്ളി നേടിയിരുന്നു.

 

KCN

more recommended stories