മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി അന്തരിച്ചു

കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിനിയര്‍ ജേണലിറ്റ് ഫോറം കാസര്‍കോട ജില്ലാ ട്രഷററുമായ അട്ടേങ്ങാനം പോര്‍ക്കളത്തെ പാടിയേരയിലെ പി. ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി (64) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ഉത്തരദേശം ദിനപത്രത്തിന്റെ സബ് എഡിറ്റര്‍, പ്രസ്സ് ട്രസ്റ്റ് ഇന്ത്യയുടെ (പി.ടി.ഐ) ജില്ലാ ലേഖകനായും, ഹരിണാക്ഷിയന്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി, പത്രപ്രവര്‍ത്തക ഭവന നിര്‍മ്മാണ സംഘം ഡയറക്ടര്‍, രജനി ബാലജനസഖ്യം ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കാഞ്ഞങ്ങാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവര്‍ത്തനം രംഗത്ത് എത്തിയത് . ആദ്യ കാലത്ത് നാടക രംഗത്തും സജീവമായിരുന്നു. നിരവധി നാടകങ്ങളും , നാടക ഗാനങ്ങളും എഴുതുതിയിട്ടുണ്ട്. മികച്ച മാധ്യമപ്രവര്‍ത്തനമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭാര്യ: പി.പത്മിനി. മക്കള്‍. അനുപ് കൃഷ്ണന്‍ (ഗള്‍ഫ് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ , സൗദി അറേബ്യ),അഞ്ചു കൃഷ്ണന്‍ (മ്യൂസിക്ക് വിദ്യാര്‍ത്ഥി ) മരുമക്കള്‍ : പി.രജ്ഞിത്ത് (സൗദി അറേബ്യ), ജയശ്രീ അനുപ് ( ഉദുമ)

സഹോദരങ്ങള്‍: പി.കെ.നായര്‍ ( മാവുങ്കാല്‍), രാധന്മ (ആനപ്പെട്ടി), ചന്ദ്രമതി അമ്മ ( പെരളത്ത്), സരസ്വതി അമ്മ (കാലിച്ചാനടുക്കം തമ്പാന്‍ നായര്‍ ( ആനപ്പെട്ടി), ശ്യാമള ( നീലേശ്വരം) കുഞ്ഞിക്കണ്ണന്‍ നായര്‍ (ചെറുവത്തൂര്‍) ശ്രീധരന്‍ പുഷ്പ്പഗിരി (ദുബായ്).

സംസ്‌ക്കാരം രാവിലെ 10 മണിക്ക് വിട്ടുവളപ്പില്‍

KCN

more recommended stories