ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ട അതിതീവ്ര മഴയുണ്ടാകാം

നാളെ വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. അതിതീവ്ര‍ മഴയ്ക്കു സാധ്യതയുള്ള 9 ജില്ലകളിൽ ഇന്നും 3 ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 20 സെന്റീമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്.

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്നു ചക്രവാതച്ചുഴി രൂപപ്പെടാനും 48 മണിക്കൂറിനിടെ ശക്തി‍ പ്രാപിച്ചു ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. അതിനാൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്ന‍ലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കന്യാകുമാരി മേഖലയ്ക്കും സമീപത്തു മാലദ്വീപ് പ്രദേശത്തിനും മുകളിലായി ഇതിനകം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരള–ലക്ഷദ്വീപ്–കർണാടക തീരങ്ങളിൽ മറ്റന്നാൾ വരെ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. കെഎസ്ഇബിയുടെ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ 5 എണ്ണവും ഇടുക്കിയിലാണ്.

ഓറഞ്ച് അലർട്ട്

ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

നാളെ: കോഴിക്കോട്, കണ്ണൂർ, കാസർകോട്.

യെലോ അലർട്ട്

ഇന്ന്: എവിടെയുമില്ല

നാളെ: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.

KCN

more recommended stories