ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ദുബൈ കെഎംസിസി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ഒക്ടോബര്‍ 30ന് ദുബായിലുള്ള സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ട് അബുഹയില്‍ വെച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ബര്‍ദുബൈ ഇന്‍ഫോ ഡീല്‍ ഓഫീസില്‍ വെച്ച് സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ മൊയ്തീന്‍കുഞ്ഞി പന്നടുക്കം നിര്‍വ്വഹിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് നവാസ് എടനീര്‍ അധ്യക്ഷത വഹിച്ചു ഓര്‍ഗനൈസിങ് സെക്രട്ടറി ശംസീര്‍ ബാലനടുക്കം വൈസ് പ്രസിഡണ്ടുമാരായ ഹര്‍ഫാത് ബാവിജ്ഹി,റിസ്വാന്‍ പൊവ്വല്‍ ജോയിന്റ് സെക്രട്ടറിമാരായ ജമാല്‍ അങ്കോള, താജുദ്ധീന്‍ ഭാരവവികള്‍ റഫീഖ് ബെള്ളിപ്പാടി,അബ്ദുല്‍ കാദര്‍, ഹസീബ് അല്ലാമ , ഹാരിസ് മല്ലം, ഉദുമ മണ്ഡലം വൈസ് പ്രിസിഡന്റ് ഖാലിദ് മല്ലം എന്നിവര്‍ പ്രസംഗിച്ചു. നംഷാദ് മൊട്ട നന്ദിയും പറഞ്ഞു.

KCN