കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഖത്തര്‍: കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

പുതിയ കമ്മിറ്റി ഭാരവാഹികളായി ലുക്മാനുല്‍ ഹകീം (പ്രസിഡന്റ് ), സമീര്‍ ഉടുമ്പുന്തല (ജനറല്‍ സെക്രട്ടറി), സിദീഖ് മണിയമ്പാറ( ട്രഷറര്‍), ആദം കുഞ്ഞി, നാസര്‍ കൈതക്കാട്, മൊയ്ദു ബേക്കല്‍, സഗീര്‍ ഇരിയ മാങ്ങാട് (വൈസ് പ്രഡിഡണ്ടുമാര്‍), ഷാനിഫ് പൈക്ക, മുഹമ്മദ് കെബി ബായാര്‍, അഷ്റഫ് ആവിയില്‍, സാദിഖ് കെസി ( ജോ :സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ, വൈസ് പ്രസിഡന്റ് മുസ്തഫ ഏലത്തൂര്‍, സാദിഖ് പാലക്കാട്ട് എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ഉപദേശക സംഗം എംപി ഷാഫി ഹാജി, സാലി ബേക്കല്‍, മുട്ടം മഹമൂദ്, കെ.എസ്. മുഹമ്മദ്, ആദം കുഞ്ഞി, എം.വി.ബഷീര്‍, നാസര്‍ കൈതക്കാട് എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. വാര്‍ഷിക റിപ്പോര്‍ട്ട് സമീര്‍ ഉടുമ്പുന്തല അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു.

KCN

more recommended stories