സ്‌പോര്‍ട്ടിങ് അല്‍ റാസ്: ക്രിക്കറ്റ് ജേഴ്സി പ്രകാശനം ചെയ്തു

ദുബായ്: വര്‍ഷങ്ങളായി അല്‍ റാസ് ആസ്ഥാനമായി നാട്ടിലെയും പ്രവാസ ലോകത്തെയും കലാ കായിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രശംസനീയമായ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന സ്‌പോര്‍ട്ടിങ് അല്‍ റാസ് ടീമിന്റെ പുതിയ ക്രിക്കറ്റ് ജേഴ്സി ഷംസുദ്ദീന്‍ പാടലടുക്ക ടീം അംഗങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ആധുനിക കാലത്തു യുവ സമൂഹം നേരിടുന്ന വെല്ലുവിളികളെ അതി ജീവിച്ചു പ്രതിരോധം തീര്‍ക്കാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള സാമൂഹിക പ്രതിബദ്ധത നമുക്കുണ്ടാവണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദുബായ് പാടലടുക്ക പ്രീമിയര്‍ ലീഗ് സ്‌നേഹ സംഗമ വേദിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിസാം, സെക്രട്ടറി ഷാഫു ക്യാപ്റ്റന്‍ റാസി അംഗങ്ങളായ സാദി, സിദ്ദി, ജൂനി, അസ്സി, നൗഷു, ശാക്കി, മുനി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories